KeralaLatest NewsIndia

ക​ള​ക്ട​ര്‍ ബ്രോ ​തി​രി​ച്ചെ​ത്തി: കേ​ര​ള​ത്തി​ല്‍ വീ​ണ്ടും നി​യ​മ​നം

കേ​ന്ദ്ര ഡ​പ്യൂ​ട്ടേ​ഷ​നി​ല്‍ പോ​യ എ​ന്‍. പ്ര​ശാ​ന്ത് കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ഡ​പ്യൂ​ട്ടേ​ഷ​ന്‍ ക​ഴി​ഞ്ഞു മ​ട​ങ്ങി​യെ​ത്തി​യ ക​ള​ക്ട​ര്‍ ബ്രോ ​എ​ന്‍. പ്ര​ശാ​ന്തി​നു സം​സ്ഥാ​ന​ത്തു നി​യ​മ​നം ന​ല്‍​കാ​ന്‍ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. കേ​ന്ദ്ര ഡ​പ്യൂ​ട്ടേ​ഷ​നി​ല്‍ പോ​യ എ​ന്‍. പ്ര​ശാ​ന്ത് കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​തി​ല്‍ മാ​റ്റ​മു​ണ്ടാ​യി. നേ​ര​ത്തെ ര​മേ​ശ് ചെ​ന്നി​ത്ത​ല സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രി​ക്കേ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

ജ​ല​വി​ഭ​വ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ് മേ​ത്ത​യ്ക്ക് കേ​ര​ള ഷി​പ്പിം​ഗ് ആ​ന്‍​ഡ് ഇ​ന്‍​ലാ​ന്‍​ഡ് നാ​വി​ഗേ​ഷ​ന്‍ ലി​മി​റ്റ​ഡ് ചെ​യ​ര്‍​മാ​ന്‍റെ അ​ധി​ക ചു​മ​ത​ല ന​ല്‍​കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. കേ​ര​ള ഷി​പ്പിം​ഗ് ആ​ന്‍​ഡ് ഇ​ന്‍​ലാ​ന്‍​ഡ് നാ​വി​ഗേ​ഷ​ന്‍ ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യാ​യാ​ണ് ഇപ്പോൾ സംസ്ഥാനത്തു നി​യ​മ​നം.കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റാ​യി​രി​ക്കേ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ല്‍ നേ​രി​ട്ട് ഇ​ട​പെ​ട്ട പ്ര​ശാ​ന്തി​നെ ക​ള​ക്ട​ര്‍ ബ്രോ ​എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button