
തിരുവനന്തപുരം: ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒന്‍പതുവയസുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
15 ദിവസം മുന്പ് നല്‍കിയ പരാതിയില്‍ ഇനിയും നടപടി ഉണ്ടായില്ലെന്നത് ഞെട്ടിപ്പിക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചതായ പരാതി വിദഗ്ധ സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇതിനോട് ചേര്‍ത്തു അറിയിച്ചിരുന്നു.
Post Your Comments