Latest NewsKeralaNews

വൃദ്ധദമ്പതികളുടെ കൊലപാതകത്തിനു പിന്നില്‍ മരുമകളുടെ സുഹൃത്ത് : കൊലപാതകം നടത്തിയത് അതിക്രൂരമായി

 

പാലക്കാട്: കോട്ടായിയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയിലായി. ദമ്പതികളുടെ മരുമകളായ ഷീജയുടെ സുഹൃത്ത് എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനയൊണ് പോലീസ് പിടികൂടിയത്. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍(72), ഭാര്യ പ്രേമകുമാരി(62) എന്നിവരെ കഴിഞ്ഞ ദിവസം രാവിലെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ആലത്തൂര്‍ സ്റ്റേഷന്റെ പരിധിയിലുള്ള തോലന്നൂര്‍ എന്ന പ്രദേശത്താണ് കൊലപാതകം നടന്നത്. കൊലപാതകം നടന്ന വീട്ടില്‍ ഇവരെ കൂടാതെ മകന്റെ ഭാര്യയായ ഷീജയുമുണ്ടായിരുന്നു. രാവിലെ പാലുമായി എത്തിയ അടുത്ത വീട്ടിലെ സ്ത്രീയാണ് കൈയും കാലും കെട്ടി വായില്‍ തുണി തിരുകി നിലയില്‍ ഷീജയെ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തിയതോടെയാണ് കൊലപാതകവിവരം പുറംലോകം അറിയുന്നത്.

അടുക്കളവാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഉടനെ സമീപത്തു താമസിക്കുന്ന സ്വാമിനാഥന്റെ സഹോദരന്‍ ചന്ദ്രനെ വിവരം അറിയിച്ചു.
അയല്‍ക്കാരും ബന്ധുക്കളും എത്തിയപ്പോഴാണ് സ്വീകരണമുറിയില്‍ സ്വാമിനാഥന്റെ മൃതദേഹം കണ്ടത്. വയറിന്റെ ഇരുവശങ്ങളിലും നെഞ്ചിനു നടുവിലും കുത്തേറ്റിരുന്നു. കുടല്‍ പുറത്തുവന്ന നിലയിലാണ്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചിരുന്നു. കിടപ്പുമുറിയിലാണ് പ്രേമകുമാരിയുടെ മൃതദേഹം കണ്ടത്. ഇവരെ ശ്വാസംമുട്ടിക്കുകയും വയറില്‍ കുത്തുകയും ചെയ്തിട്ടുണ്ടെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി: എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു. അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്നാണ് ഷീജയെ ആശുപത്രിയിലേക്ക് മാറ്റിയത്. വീട്ടില്‍ പലേടത്തും മുളകുപൊടി വിതറിയിരുന്നു. വസ്ത്രങ്ങള്‍ വലിച്ചുവാരിയിട്ടിരുന്നു. വാതിലുകളൊന്നും തകര്‍ക്കാതെ കൊലയാളി രാത്രി വീട്ടിനുള്ളില്‍ കയറിയതെങ്ങനെ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബോധം വീണ്ടെടുത്തെങ്കിലും ഒന്നും പറയാതിരുന്ന ഷീജയുടെ മൊെബെല്‍ കോളുകളും ഇതിനിടെ പരിശോധിച്ചു. ഇതില്‍ നിന്നാണ് ഷീജയുടെ സുഹൃത്ത് സുദര്‍ശന്‍ ഫോണില്‍ വിളിച്ചിരുന്നുവെന്ന് വ്യക്തമായത്. ഷീജ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button