ന്യൂഡൽഹി: രണ്ടാം ക്ലാസുകാരന്റെ കൊലപാതകം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഹരിയാന ഗുരുഗ്രാമിലെ റയാൻ ഇന്റർനാഷണൽ സ്കൂളിലെ ശൗചാലയത്തിനു സമീപം കൊല്ലപ്പെട്ട രണ്ടാം ക്ലാസുകാരൻ പ്രദ്യുമൻ ഠാക്കൂർ ലൈംഗീക പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ കഴുത്തിൽ കത്തിയുടെ രണ്ട് മുറിവുകളാണ് കാണപ്പെട്ടത്. കഴുത്തിലെ ഞരമ്പ് മുറിച്ചതാണ് മരണകാരണമായതെന്നും കഴുത്തിലെ ഞരമ്പ് മുറിഞ്ഞതിനാലാണ് ആക്രമണ സമയം കുട്ടി നിലവിളിക്കാതിരിക്കാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കുട്ടി കൊല്ലപ്പെടുന്നതിനു മുമ്പ് ലൈംഗിക പീഡനത്തിനിരയായെന്നു എന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാൽ അതിനെതിരായ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നത്. സംഭവത്തിൽ അറസ്റ്റിലായ സ്കൂൾ ബസ് കണ്ടക്ടർ അശോക് കുമാർ മാത്രമാണ് ഈ ക്രൂരകൃത്യം നിർവഹിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. ഇയാൾ കൊലപാതകക്കുറ്റം സമ്മതിച്ചിട്ടുണ്ട്.
Post Your Comments