കൊച്ചി : നടി കാവ്യാ മാധവന്റെ കൊച്ചിയിലെ വില്ലയിലെ രജിസ്റ്റർ നശിച്ചു. വെള്ളം വീണു നശിച്ചെന്നാണ് സുരക്ഷാ ജീവനക്കാരന്റെ മൊഴി. നടിയാക്രമിക്കപ്പെട്ടതിന് മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് നശിച്ചത്. കേസിൽ പ്രതിയായ സുനിൽ കുമാർ കാവ്യയെ കാണാൻ പോയിരുന്നതായി മുമ്പ് പോലീസിൽ മൊഴി നൽകിയിരുന്നു. രജിസ്റ്ററിൽ പേരും ഫോൺ നമ്പറും കുറിച്ചിരുന്നു.
രജിസ്റ്റർ മനപ്പൂർവ്വം നശിപ്പിച്ചതാണോയെന്നു പോലീസ് സംശയിക്കുന്നു. കാവ്യയും സുനിലുമായുള്ള അടുപ്പം സ്ഥിതീകരിക്കാനാണ് പോലീസിന്റെ ശ്രമം.
Post Your Comments