Latest NewsKeralaEntertainment

ഭാര്യ പോലും തിരിഞ്ഞു നോക്കിയില്ല, അന്ന് സഹായിക്കാൻ ദിലീപേ ഉണ്ടായിരുന്നുള്ളൂ: കൊല്ലം തുളസി

താൻ ക്യാൻസർ ബാധിതനായി കിടന്നപ്പോൾ സ്വന്തം ഭാര്യയും സഹോദരങ്ങളും പോലും തിരി‍ഞ്ഞ് നോക്കിയില്ലെന്നും തന്റെ കയ്യിൽ നിന്നും പണം വാങ്ങിയവർ തന്റെ മരണം കാത്തിരുന്നെന്നും തുറന്ന് പറഞ്ഞ് കൊല്ലം തുളസി. രോഗം ബാധിച്ച് കിടക്കുമ്പോൾ എന്നെ നോക്കാൻ ആരും ഉണ്ടായിരുന്നില്ല. ആറ് മാസം കൊണ്ടു ഞാൻ തീർന്നു കിട്ടുമെന്ന് വിചാരിച്ചിട്ടുള്ളവർ നിരവധി പേരാണ്. എന്റെ കൈയിൽ നിന്ന് പൈസ വാങ്ങിച്ചിട്ടുള്ളവർ എല്ലാവരും ഇപ്പോഴും അങ്ങനെയാണ് കരുതുന്നത്. കുറച്ച് കഴിഞ്ഞു കൊടുത്താൽ മതി. അയാൾ ഇപ്പോൾ തട്ടിപ്പോവുമടാ എന്നൊക്കെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

ആപത്ത് സമയങ്ങളിൽ ആരും എന്നെ അന്വേഷിച്ചിരുന്നില്ല. എന്റെ സഹോദരങ്ങൾ പോലും വന്നില്ല. അവർ രക്ഷപ്പെട്ടത് ഞാൻ കാരണമായിരുന്നു. എന്റെ സമ്പത്തോക്കെ അവരുടെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. എന്നിട്ട് പോലും ആരും എന്നെ തിരിഞ്ഞു നോക്കിയില്ല. കുടുംബ ജീവിതത്തെ പറ്റിയും താരം വെളിപ്പെടുത്തുന്നുണ്ട്.

”തുടക്കം മുതലേ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഞാൻ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നില്ല. നടിമാരുടെ കൂടെ അഭിനയിച്ചാൽ അവരെല്ലാം എന്റെ കാമുകിമാർ ആണെന്നൊക്കെയുള്ള ധാരണയായിരുന്നു. അങ്ങനെയൊരു മാനസികാവസ്ഥ അവർക്ക് ഉണ്ടായിരുന്നു. അമ്മയും മോനുമൊക്കെയായി അഭിനയിച്ചാലും ഭാര്യയായി അടുത്ത് നിന്ന് അഭിനയിക്കുന്നതൊന്നും ഇഷ്ടമല്ലായിരുന്നു. നാടകത്തിലും അങ്ങനെയൊക്കെ ആയിരുന്നു’. ആ ബന്ധത്തിൽ ഒരു മകളുണ്ട്. അവളിപ്പോൾ ഓസ്ട്രേലിയയിലാണ്. എഞ്ചീനിയറാണ്. മരുമകൻ ഡോക്ടറാണ്.

അവർ അവിടെ സെറ്റിലാണ്. മകളുമായി ഒരു ബന്ധങ്ങളൊന്നുമില്ല. അച്ഛനെന്ന നിലയിൽ അവൾ എവിടെയാണെന്ന് അറിയുന്നുണ്ട്. അങ്ങനെയാണ് അവൾ വിദേശത്താണെന്ന് അറിഞ്ഞത്. മകളെ കാണണമെന്ന് തോന്നിയ അവസ്ഥയുണ്ടായിരുന്നു. ഇപ്പോൾ ഞാൻ ആ പേജ് വലിച്ചു കീറി കളഞ്ഞു.

ദാമ്പത്യം ഇപ്പോഴും ഉണ്ട്. നിയമപരമായി ഞങ്ങൾ വേർപിരിഞ്ഞിട്ടില്ല. ഇനി ഞങ്ങളൊന്നിക്കാൻ സാധ്യതയില്ല. എന്നെ വിവാഹം ചെയ്യും മുൻപ് അവർക്ക് 2 കുട്ടികളുണ്ടായിരുന്നു. അവരുടെ ഭർത്താവ് മരിച്ച് പോയി. താൻ കോർപറേഷനിൽ ജോലി ചെയ്യുമ്പോൾ ഡെത്ത് സർട്ടിഫിക്കറ്റ് മേടിക്കാൻ വന്നപ്പോഴായിരുന്നു അവരെ പരിചയപ്പെട്ടത്. അതൊരു പിഴവായിരുന്നു. ക്യാൻസർ വന്നിട്ടു പോലും എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല അവർ. – താരം പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button