നടിയുടെ യോഗ ചിത്രങ്ങള്‍ വൈറലാകുന്നു

മലയാളികളുടെ എക്കാലത്തെയും പ്രിയനായികമാരില്‍ ഒരാളാണ് സംയുക്ത വര്‍മ.ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും പൊതു ചടങ്ങുകളിലും പരസ്യചിത്രങ്ങളിലുമെല്ലാം സ്ഥിരo സാന്നിധ്യമാണ് സംയുക്ത.സമൂഹ മാധ്യമങ്ങളില്‍ ഒന്നും സജീവമല്ലെങ്കിലും സംയുക്ത യോഗ പരിശീലിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോൾ.സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് സംയുക്ത സിനിമയിലെത്തിയത്. പിന്നീട് പതിനെട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു. 2002ലായിരുന്നു സംയുക്തയുടെ വിവാഹം.

Share
Leave a Comment