കൊച്ചി: യേശുദാസിനെപ്പോലുള്ള ഭക്തരെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നും മാമൂലുകള്‍ മാറ്റണമെന്നും വിശ്വഹിന്ദു പരിഷത്ത്
വിഎച്ച്‌പിയുടെ ‘ഹിന്ദുവിശ്വ’ മാസിക മുഖപ്രസംഗത്തിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്.
കര്‍മ്മംകൊണ്ട് യോഗ്യത ആര്‍ജ്ജിച്ചവരെ ജാതി നോക്കാതെ പൂജാരിമാരാക്കണം. വിഎച്ച്‌പിയുടെ മേല്‍നോട്ടത്തിലുള്ള എറണാകുളം പാവക്കുളം ശിവക്ഷേത്രം ക്ഷേത്ര മര്യാദകള്‍ പാലിക്കുന്ന ആര്‍ക്കും തുറന്നിട്ടിരിക്കുന്നത് മാതൃകയാക്കണം. നിരവധി വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന ഇടത്-കോണ്‍ഗ്രസ് കക്ഷികള്‍ എന്തുകൊണ്ട് നിയമങ്ങളില്‍ മാറ്റംവരുത്താന്‍ തയാറാകുന്നില്ലെന്നും വിമര്‍ശിക്കുന്നു.
ക്ഷേത്രാചാരങ്ങള്‍ പാലിക്കാന്‍ തയാറുള്ള വിശ്വാസികള്‍ക്കെല്ലാം ക്ഷേത്രങ്ങള്‍ തുറന്നു കൊടുക്കാന്‍ അധികാരികള്‍ തയാറാകണമെന്ന് മുഖപ്രസംഗം ആവശ്യപ്പെടുന്നു. ക്ഷേത്രങ്ങള്‍ വിശ്വാസികളെ അകറ്റി നിര്‍ത്തുന്നതും അവരുടെ വിശ്വാസങ്ങള്‍ക്ക് ക്ഷതമേല്‍പ്പിക്കുന്നതുമാകരുത്, മുഖപ്രസംഗം വിശദീകരിക്കുന്നു.
Post Your Comments