മംഗളൂരു•ഹിന്ദുക്കളുടെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംഘടിപ്പിച്ച ‘മംഗളൂരു ചലോ റാലി’ കര്‍ണാടക പോലീസ് തടഞ്ഞു. റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയും ശോഭാ കലന്തരാജെയും അടക്കം നിരവധി ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരേയും പോലീസ് കസ്റ്റഡിയിലെടുത്തു.കസ്റ്റഡിയിലെടുത്ത പ്രതികളെ താത്കാലിക കേന്ദ്രത്തിലേക്ക് മാറ്റിയിറിക്കുകയാണ്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബൈക്ക് റാലിക്ക് കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വിലക്കിനെ മറികടന്ന് 10,000 ലേറെ പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കാന്‍ മംഗളൂരു നഗരത്തില്‍ എത്തിയിരുന്നത്.റാലിക്ക് ഉപയോഗിക്കാന്‍ വേണ്ടി എത്തിച്ച ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലാണ്. റാലിയുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച മുന്‍ ആഭ്യന്തരമന്ത്രി ആര്. അശോക, ശോഭ കലന്തരാജെ, ബി.ജെ.പി യുവ മോര്‍ച്ച പ്രസിഡന്റ് പ്രതാപ് സിംഹ എന്നിവര്‍ ഉള്‍പ്പെടെ 200ലധികം പേരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് മംഗളൂരുവിലും പരിസരപ്രദേശങ്ങളിലും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
Post Your Comments