Latest NewsKerala

പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​വ​ർ​ക്ക് ആ​ശു​പ​ത്രി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ചി​കി​ൽ​സ ന​ൽ​കണമെന്ന് മുഖ്യമന്ത്രി

കൊ​ല്ലം: “പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​വ​ർ​ക്ക് ആ​ശു​പ​ത്രി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ചി​കി​ത്സ ന​ൽ​കണമെന്ന്” മുഖ്യമന്ത്രി പിണറായി വിജയൻ. ”പ​രി​ക്കേ​റ്റ​വ​രു​ടെ കൈ​യി​ൽ പ​ണ​മു​ണ്ടോ​യെ​ന്ന് നോ​ക്കി​യ​ല്ല ചി​കി​ത്സി​ക്കേ​ണ്ട​തെന്നും പാലിക്കാത്തവർക്കെതിരെ നി​യ​മ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കുമെന്നും” മുഖ്യമന്ത്രി പറഞ്ഞു. ”നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്കു പോ​കും. ആ​ർ​ക്കും അ​തി​ൽ​നി​ന്നു മാ​റി നി​ൽ​ക്കാ​നാ​കി​ല്ലെ​ന്നും” മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

”ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​ർ​ക്ക് നി​യ​മ​പ്ര​കാ​രം ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കാ​ണ് സ​ർ​ക്കാ​ർ നീ​ങ്ങു​ന്ന​തെന്നും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളെ​യും താ​ലൂ​ക്ക്, ജി​ല്ലാ ആ​ശു​പ​ത്രി​ക​ളെ​യും സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​ക​ളാ​ക്കി മാ​റ്റു​മെ​ന്നും” അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button