കൊല്ലം: “പരിക്കേറ്റ് ഗുരുതരാവസ്ഥയിലായവർക്ക് ആശുപത്രികൾ നിർബന്ധമായും ചികിത്സ നൽകണമെന്ന്” മുഖ്യമന്ത്രി പിണറായി വിജയൻ. ”പരിക്കേറ്റവരുടെ കൈയിൽ പണമുണ്ടോയെന്ന് നോക്കിയല്ല ചികിത്സിക്കേണ്ടതെന്നും പാലിക്കാത്തവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്നും” മുഖ്യമന്ത്രി പറഞ്ഞു. ”നിയമം നിയമത്തിന്റെ വഴിക്കു പോകും. ആർക്കും അതിൽനിന്നു മാറി നിൽക്കാനാകില്ലെന്നും” മുഖ്യമന്ത്രി വ്യക്തമാക്കി.
”ഗുരുതരാവസ്ഥയിലുള്ളവർക്ക് നിയമപ്രകാരം ചികിത്സ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളിലേക്കാണ് സർക്കാർ നീങ്ങുന്നതെന്നും മെഡിക്കൽ കോളജുകളെയും താലൂക്ക്, ജില്ലാ ആശുപത്രികളെയും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളാക്കി മാറ്റുമെന്നും” അദ്ദേഹം പറഞ്ഞു.
Post Your Comments