ന്യൂഡൽഹി: മൊബൈൽ സേവന ദാതാക്കൾക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പുതിയ നിർദേശം. ഇനി മൊബൈൽ ടവറുകളിലെ ജനേറ്റർ പ്രവർത്തിപ്പിക്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പിസിബി) അനുമതി വാങ്ങണമെന്നാണ് നിർദേശം. ജനറേറ്ററുകൾ സ്ഥാപിക്കണമെങ്കിലോ പ്രവർത്തിപ്പിക്കണമെങ്കിലോ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരത്തോടെ ആയിരിക്കണമെന്നാണ് ഉത്തരവ്. മൊബൈൽ ടവറുകൾക്കുവേണ്ടി സ്ഥാപിക്കുന്ന ഡീസൽ ജനറേറ്ററുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമാണ് അനുമതി വേണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
ദേശീയ ഹരിത ട്രൈബ്യൂണൽ ചെയർപേഴ്സൺ ജസ്റ്റീസ് സ്വതന്തർ കുമാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
Post Your Comments