തമിഴ്നാട്ടിലുടനീളം പ്രവർത്തനരഹിതമായ 600 ഓളം മൊബൈൽ ടവറുകൾ മോഷണം പോയതായി പരാതി. 2018 ൽ പ്രവർത്തനം നിർത്തിയ എയർസെൽ കമ്പനിയുടേതാണ് ടവറുകൾ. ജിടിഎൽ ഇൻഫ്രസ്ട്രക്ചർ ഉടമസ്ഥതയിലുള്ളതാണ് ഈ ടവറുകൾ.
32 ലക്ഷം രൂപ വിലമതിക്കുന്ന 600 ടവറുകളാണ് മോഷണം പോയത്. തമിഴ്നാട്ടിൽ 6,000 ലധികം സെൽ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. കോവിഡിനിടെ കമ്പനിയുടെ മേൽനോട്ടം പലയിടങ്ങളിലും നിർത്തിയെന്ന് കമ്പനി അറിയിച്ചിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ടവറുകൾ മോഷണം പോയത്.
Post Your Comments