ഗ്രേറ്റർ നോയിഡ: സോസ് മീഡിയയിൽ വൈറൽ ആകാൻ മൊബൈല്‍ടവറില്‍ വലിഞ്ഞുകയറി യുവാവ്. ഒടുവിൽ തിരിച്ചിറങ്ങാൻ കഴിയാതെ കുടുങ്ങിപ്പോയി. കൂടെയുണ്ടായിരുന്ന സുഹൃത്ത് മുങ്ങി. യൂട്യൂബറെ താഴെയിറക്കിയത് അഞ്ചുമണിക്കൂറിന് ശേഷം. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം.
യൂട്യൂബറായ നിലേശ്വർ എന്ന യുവാവാണ് സാമൂഹികമാധ്യമങ്ങളിലെ ‘റീച്ചി’നായി മൊബൈല്‍ടവറില്‍ വലിഞ്ഞുകയറിയത്. സാഹസികതനിറഞ്ഞ വീഡിയോയിലൂടെ കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കുമെന്നും യൂട്യൂബ് ചാനലിന് സബ്സ്ക്രൈബേഴ്സ് വർധിക്കുമെന്നും കണക്കു കൂട്ടിയാണ് യുവാവ് സുഹൃത്തിന്റെ പിന്തുണയോടെ മൊബൈല്‍ടവറില്‍ കയറുന്ന വീഡിയോ ചിത്രീകരിക്കാനായി എത്തിയത്. തുടർന്ന് ഇയാള്‍ ടവറിന് മുകളിലേക്ക് കയറാൻ തുടങ്ങി. താഴെയുണ്ടായിരുന്ന സുഹൃത്ത് ഇതെല്ലാം മൊബൈലില്‍ ചിത്രീകരിക്കുകയുംചെയ്തു. ഇതിനിടെ യുവാവ് മൊബൈല്‍ടവറിന് മുകളിലേക്ക് വലിഞ്ഞുകയറുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംഭവം കണ്ട് ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടി. ഇതോടെ യൂട്യൂബറുടെ സുഹൃത്ത് മുങ്ങി. എന്നാല്‍, ടവറില്‍ കയറിയ നിലേശ്വർ താഴെയിറങ്ങാൻ കഴിയാതെ കുടുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കിയത്.
Post Your Comments