കാസർഗോഡ്: മദ്യലഹരിയിൽ മൊബൈൽ ഫോൺ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കാസർഗോഡാണ് സംഭവം. പഴയ ബസ് സ്റ്റാൻഡിന് സമീപം രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്.
Read Also: ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചിത്രങ്ങളുടെ ഉപയോഗം: സ്വകാര്യതയ്ക്കുള്ള അവകാശം മൗലികമാണെന്ന് ഹൈക്കോടതി
തിരുവനന്തപുരം സ്വദേശി ഉണ്ണി എന്ന സജിൻ ലാലാണ് ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഒരുമണിക്കൂറോളം നേരെ പോലീസിനെയും ഫയർഫോഴ്സിനെയും ഇയാൾ മുൾമുനയിൽ നിർത്തി. ഏറെ നേരത്തെ അനുനയ ശ്രമങ്ങൾക്കൊടുവിലാണ് ഇയാൾ താഴെയിറങ്ങാൻ തയ്യാറായത്.
Post Your Comments