ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെപോലെ സമ്മര്‍ദത്തിന് വഴങ്ങി പിന്‍വാങ്ങുന്നയാളല്ല നരേന്ദ്രമോദി. മുത്തലാഖ് വിജയം ഇച്ഛാശക്തിയുടെ നേട്ടമാണെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. പുതിയ മാറ്റത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്ന ഇന്ത്യയുടെ സൂചന കൂടിയാണ് പുതിയ വിധി.
പുതിയ മാറ്റങ്ങല്ക്കൊക്കെ പ്രധാന മന്ത്രിയുടെ ശക്തമായ നേതൃത്വം ഉണ്ട് എന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും രവിശങ്കര്‍ പ്രസാദ്. ഇന്ത്യന്‍ പ്രധാനമന്ത്രി മുത്തലാഖിന്റെ അനാചാരങ്ങള്‍ക്ക് ഇരയാവുന്ന മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടി ശക്തമായി നിലകൊള്ളുകയായിരുന്നു. ആയതിനാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കൃത്യമായ നിലപാടെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു. നീതിക്ക് വേണ്ടി ശക്തമായി പോരാടിയ സ്ത്രീകളെ ഞാന്‍ അഭിനന്ദിക്കുകയാണ്. നിയമം വരുന്നതോടെ മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ മൗലീകാവകാശവും ലിംഗസമത്വവും സംരക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments