ജനീവ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ ഭീകരാക്രമണങ്ങളില്‍ ചാവേറുകളായി കുട്ടികളെ ഉപയോഗിക്കുന്നത് വര്‍ധിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനകളുടെ കണക്ക്. ഭീകര സംഘടന ബോക്കോ ഹറാം ഇക്കൊല്ലം ഇതുവരെ 83 കുട്ടികളെ ഉപയോഗിച്ചുവെന്നും ഇവരില്‍ 55 പേരും 15 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളാണ്.
ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി ബോക്കോഹറാം കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും ഇവിടെ പതിവാണ്. വടക്കന്‍ നൈജീരിയയില്‍ മൂന്നുവര്‍ഷം മുമ്പ് 200-ലധികം സ്കൂള്‍കുട്ടികളെ ഇത്തരത്തില്‍ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നൈജീരിയയിലെ കുട്ടിച്ചാവേറുകളെ എണ്ണം ഈ വര്‍ഷം നാലു മടങ്ങ് കൂടിയിട്ടുണ്ട്. 2014 മുതല്‍ വടക്കുകിഴക്കന്‍ നൈജീരിയയില്‍ 127 കുട്ടികളെ ഭീകരര്‍ ചാവേറുകളായി ഉപയോഗിച്ചുവെന്നാണ് യുണിസെഫിന്റെ കണക്ക്. ഭീകരര്‍ മോചിപ്പിച്ച കുട്ടികളില്‍ ഭീതിയിലും ആശങ്കയും ഉണ്ടാക്കാന്‍ അതിക്രൂരമായ ഈ പ്രവൃത്തി കാരണമാകുന്നുണ്ടെന്നു യുണിസെഫ് പറഞ്ഞു.
Post Your Comments