Latest NewsNewsInternational

ലോക സമാധാനം: യുനെസ്‌കോ പ്രമേയത്തെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികളുടെ അസംബ്ലി നടന്നു

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ (ഐ.എസ്.ബി) വിദ്യാര്‍ഥികള്‍ ലോക സമാധാനമെന്ന യുനെസ്‌കോ പ്രമേയത്തെ അടിസ്ഥാനമാക്കി പ്രത്യേക അസംബ്ലി നടത്തി. മിഡില്‍ സെക്ഷന്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പരിപാടി സ്‌കൂള്‍ പ്രാര്‍ത്ഥനയോടെയും പ്രചോദനാത്മക ചിന്തയോടെയും ആരംഭിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പ്രസംഗങ്ങളും നടന്നു. ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ വിനോദ് എസ്, ഹെഡ് ടീച്ചര്‍ പാര്‍വതി ദേവദാസ് എന്നിവര്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു.

ALSO READ: മോഷണം പതിവ് ; പാകിസ്ഥാനി സ്വദേശി സൗദിയിൽ പിടിയിൽ

ലോക സമാധാനം എന്ന പ്രമേയത്തെ ഉയര്‍ത്തിക്കാട്ടുന്നതിനായി അമേരിക്കന്‍ ആര്‍ട്ടിസ്റ്റ് മൈക്കല്‍ ജാക്‌സന്റെ ഹീല്‍ ദ വേള്‍ഡ് എന്ന ഗാനത്തെ അടിസ്ഥാനമാക്കിയുള്ള നൃത്ത പ്രകടനവും കുട്ടികള്‍ അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button