കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ചെയ്യാത്ത കുറ്റത്തിന് ജയിലിലായ പ്രവാസി മലയാളിയ്ക്ക് മോചനത്തിന് അവസരമൊരുങ്ങി. രക്ത സാമ്പിളില്‍ കൃത്രിമം കാണിച്ചു എന്നാരോപിച്ചു കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മലയാളി നേഴ്‌സ് എബിന്‍ തോമസ് നിരപരാധിയാണെന്ന് കുവൈറ്റ് കോടതിയുടെ വിധി.
മെഡിക്കല്‍ പരിശോധനയുടെ സമയത്ത് അസുഖ ബാധിതനായ ആള്‍ക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റ് നല്‍കി എന്നായിരുന്നു കേസ്. മൂന്നു തവണ വിധിപറയാന്‍ മാറ്റിവച്ചതോടെ രാജ്യത്തെ മലയാളി സമൂഹം കേസിന്റെ കാര്യത്തില്‍ ഏറെ ആശങ്ക പങ്കുവച്ചിരുന്നു. ഇതിനിടയിലാണ് എബിനെ കുറ്റവിമുക്തനാക്കി കോടതി വിധി ഉണ്ടായിരിക്കുന്നത്.
തൊടുപുഴ കരിങ്കുന്നം മാറ്റത്തിപ്പാറ മുത്തോലി പുത്തന്‍ പുരയില്‍ കുടുംബാംഗമാണ് എബിന്‍. 2015 മാര്‍ച്ചു മുതല്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്ത്‌കൊണ്ടിരിക്കവേ കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു അറസ്റ്റ്.
Post Your Comments