കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മാവുങ്കാലിൽ നടന്ന രാഷ്ട്രീയ സംഘർഷത്തിൽ പോലീസ് നടപടി വിവാദമാകുന്നു. ജനങ്ങളുടെ സ്വകാര്യ മുതലുകൾ പോലീസ് നശിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. കൂടാതെ ഒരു വഴിയാത്രക്കാരനെ ഓടിച്ചിട്ട് കല്ലെറിഞ്ഞു വീഴ്ത്തി കൂട്ടമായി ആക്രമിക്കുന്ന ദൃശ്യങ്ങളും ഇതിൽ കാണാം. മർദ്ദനമേറ്റ് അവശനായ അയാളെ വലിച്ചിഴച്ചു വാഹനത്തിലേക്ക് കൊണ്ടുപോകുന്ന കാഴ്ച ഞെട്ടലോടെ മാത്രമേ കാണാൻ സാധിക്കൂ.
ഹോട്ടലുള്‍പ്പെടെയുള്ള സ്ഥാപനങ്ങളും, മാധ്യമപ്രവര്‍ത്തകരുടേതുള്‍പ്പെടെ ഇരുപതോളം ബൈക്കുകളും കാറുകളും പോലീസ് അടിച്ചു തകര്‍ക്കുകയുമായിരുന്നു. ഹോട്ടല്‍ കൃഷ്ണഭവന്‍ അടിച്ചു തകര്‍ക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ ബി.ജെ.പി പുറത്തു വിട്ടിരുന്നു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് തന്നെ വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും തകര്‍ക്കുന്നത് കണ്ടു പൊതുജനങ്ങള്‍ സംഘടിക്കുകയായിരുന്നു. ഗ്രനേഡും ടിയര്‍ഗ്യാസുമെറിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും സ്തംഭിപ്പിച്ച പോലീസ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയായിരുന്നു.
കൂടാതെ പോലീസ് സ്വകാര്യ വ്യക്തികളുടെ ബൈക്കുകളും മറ്റും അടിച്ചു തകർക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ അടുത്തുള്ള ഒരു കടയുടെ സി സി ടിവി ദൃശ്യങ്ങളിൽ നിന്ന് കാണാൻ സാധിച്ചത്. കാഞ്ഞങ്ങാട് നടന്ന രാഷ്ട്രീയ സംഘർഷം ഒതുക്കാൻ വന്ന പൊലീസാണ് ഈ അക്രമം കാണിച്ചിട്ടുള്ളത്. ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസിന്റെ ഈ നടപടിയിൽ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വീഡിയോ കാണാം:
Post Your Comments