ബാഴ്സിലോണ: ഒരു വർഷത്തിനുള്ളിൽ മൂന്ന് തവണ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിന് ഇരയായെങ്കിലും മൂന്ന് തവണയും ഒരു പോറല്‍ പോലുമേല്‍ക്കാതെ യുവതി. മെല്‍ബണ്‍ സ്വദേശിനിയായ ജൂലിയ മെണാകോ എന്ന യുവതിയാണ് മൂന്ന് തവണ ഭീകരാക്രമണത്തില്‍ നിന്നും രക്ഷപെട്ടത്. നേരത്തെ ലണ്ടന്‍, പാരീസ് ഭീകരാക്രമണങ്ങള്‍ നടക്കുമ്പോഴും ഇന്നലെ ബാഴ്സിലോണയില്‍ ഭീകരാക്രമണം നടക്കുമ്പോഴും ഇവർ ഉണ്ടായിരുന്നു.
ബാഴ്സിലോണയിലെ ലാസ് റാംബ്ലസില്‍ ജൂലിയ ഷോപ്പിംഗ് ചെയ്തു കൊണ്ടിരിക്കെയാണ് ഇത്തവണ ഭീകരാക്രമണമുണ്ടായത്. തെരുവിലെ ജനക്കൂട്ടത്തിലേക്ക് ഭീകരര്‍ വാന്‍ ഓടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തില്‍ പതിമൂന്ന് പേര് കൊല്ലപ്പെട്ടു. വിവരമറിഞ്ഞ് ജൂലിയ അവിടെ നിന്ന് ഓടി രക്ഷപെടുകയായിരുന്നു. മൂന്ന് ആക്രമണങ്ങളിൽ നിന്നും രക്ഷപെട്ട വിവരം ജൂലിയ തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
Post Your Comments