തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകൾ ഈ മാസം 18ന് നടത്തുന്ന സൂചനാ പണിമുടക്കിൽനിന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വിട്ടുനിൽക്കും. നിരക്ക് വർധനവ് ആവശ്യപ്പെട്ട് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകൾ സമരം നടത്തുന്നത്.
സംഘടനാ ഭാരവാഹികളുമായി ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി നടത്തിയ ചർച്ചയിലാണ് തീരുമാനം. ചർച്ചയിൽ മന്ത്രി ഉറപ്പുനൽകിയ ചാർജ് വർധനവ് അടക്കമുള്ളവ പാലിക്കപ്പെട്ടില്ലെങ്കിൽ അടുത്ത മാസം 14 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ മാധ്യമങ്ങളെ അറിയിച്ചു.
Post Your Comments