ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് ഒരു വിഭാഗം സർക്കാർ ബസ് ജീവനക്കാർ പണിമുടക്കും. സിഐടിയു, എഐഡിഎംകെ യൂണിയനായ എടിപി എന്നിവയിൽ അംഗങ്ങളായ സർക്കാർ ബസ് ജീവനക്കാരാണ് ഇന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ശമ്പളപരിഷ്കരണം ഉൾപ്പെടെയുള്ള ആറിന ആവശ്യങ്ങൾ പൊങ്കലിനു മുൻപ് അംഗീകരിക്കുകയില്ലെന്ന് സ്റ്റാലിൻ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഒരു വിഭാഗം ജീവനക്കാർ ഇന്ന് പണിമുടക്ക് നടത്തുന്നത്.
തമിഴ്നാട്ടിലെ സർക്കാർ ബസുകൾ നിശ്ചലമാകുന്നതോടെ, കേരളത്തിലേക്കുള്ള ദീർഘദൂര സർവീസുകളെ പണിമുടക്ക് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. അതേസമയം, ഡിഎംകെ അനുകൂല യൂണിയനായ എൽപിഎഫ്, എഐടിയുസി തുടങ്ങിയവയിലെ അംഗങ്ങൾ പണിമുടക്കിൽ പങ്കെടുക്കുകയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജോലിക്ക് എത്തുന്നവരുടെ സുരക്ഷയ്ക്കായി 21,000 പോലീസുകാരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് 19,000 അധിക ബസ് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് ഗതാഗത മന്ത്രി ഇതിനോടകം അറിയിച്ചിട്ടുണ്ട്.
Also Read: സൗദി അറേബ്യ എണ്ണവില കുറച്ചു: ഇന്ത്യക്ക് വലിയ നേട്ടം, 27 മാസത്തെ ഏറ്റവും താഴ്ന്ന നില
Post Your Comments