സംസ്ഥാനത്ത് ജൂൺ 7 മുതൽ ബസ് പണിമുടക്ക് നടത്താനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ. എറണാകുളത്ത് ചേർന്ന ബസ് ഉടമകളുടെ സംയുക്ത സമര സമിതി യോഗത്തിലാണ് ജൂൺ അഞ്ചിന് പണിമുടക്ക് പ്രഖ്യാപിച്ചത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകൾ പണിമുടക്ക് നടത്തുന്നത്. ജൂൺ ഒന്നിന് സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്നതിന് പിന്നാലെയാണ് ബസ് പണിമുടക്കും ആരംഭിക്കുന്നത്.
വിദ്യാർത്ഥികളുടെ കൺസഷൻ ചാർജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ട് നടപ്പാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് ഉയർത്തുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കുക, നിലവിലെ ബസ് പെർമിറ്റുകൾ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമര സമിതി മുന്നോട്ടുവയ്ക്കുന്നത്. കൂടാതെ, വിദ്യാർത്ഥി കൺസഷന് പ്രായപരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: കനത്ത മഴയും ഇടിമിന്നലും, കേരളത്തിലെ വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
Post Your Comments