Latest NewsNewsInternational

കണ്ണില്‍ കരടു പോയാല്‍ നാക്ക് ഉപയോഗിച്ച് കണ്ണ് വൃത്തിയാക്കുന്ന മുത്തശ്ശി

ക​ണ്ണി​ൽ ക​ര​ടു പോ​യാ​ൽ അ​ത് പു​റ​ത്തെ​ടുക്കാൻ കണ്ണ് കഴുകുകയോ മറ്റ് എളുപ്പമുള്ള വഴികളോ തേടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നാ​ക്ക് ഉ​പ​യോ​ഗി​ച്ച് ക​ണ്ണ് വൃ​ത്തി​യാ​ക്കു​ന്ന എ​ണ്‍​പ​തു​കാ​രി​യാ​യ ഒ​രു മു​ത്ത​ശ്ശി സോ​ഷ്യ​ൽമീ​ഡി​യയി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​കുന്നു. ബാ​ൾ​ക്ക​ൻ​സി​ലെ ബോ​സ്നി​യ ആ​ൻ​ഡ് ഹെ​ർ​സ്ഗോ​വി​നാ സ്വ​ദേ​ശി​നി​യാ​യ ഹ​വാ സെ​ലി​ബി​ക്ക് ആണ് ആ വ്യക്തി. നാ​നാ ഹ​വാ എ​ന്ന വി​ളി​പ്പേ​രി​ലാ​ണ് ഇ​വ​ർ അ​റി​യ​പ്പെ​ടു​ന്ന​ത്.

മ​ദ്യം ഉ​പ​യോ​ഗി​ച്ച് നാ​ക്ക് ക​ഴു​കി​യ​തി​നു ശേ​ഷ​മാ​ണ് ഇ​വ​ർ ചി​കി​ത്സ ആ​രം​ഭി​ക്കു​ന്ന​ത്. കമ്പി, ക​രി​ക്ക​ട്ട, ഈ​യം, പൊ​ടി പ​ട​ല​ങ്ങ​ൾ, ഗ്ലാ​സ് ക​ഷ​ണ​ങ്ങ​ൾ മു​ത​ലാ​യ​വ തന്‍റെ അ​ടു​ക്ക​ൽ വ​രു​ന്ന​വ​രു​ടെ ക​ണ്ണി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. വെ​റും 10 യൂ​റോ മാ​ത്ര​മാ​ണ് ഈ ​ചി​കി​ത്സ​യു​ടെ ഫീ​സ്. ലോ​ക​ത്തി​ൽ നാ​ക്ക് ഉ​പ​യോ​ഗി​ച്ച് ക​ണ്ണ് വൃ​ത്തി​യാ​ക്കു​ന്ന​ത് താ​ൻ മാ​ത്ര​മാ​ണെ​ന്നാ​ണ് നാ​നാ ഹ​വാ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button