KeralaLatest NewsNews

സ്വകാര്യ ബസ് ഉടമകൾ സമരത്തിനൊരുങ്ങുന്നു

തൃ​ശൂ​ര്‍: യാ​ത്രാ​നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ള്‍ സ​മ​ര​ത്തി​ന്. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ സ്വ​കാ​ര്യ ബ​സു​ക​ളും 18ന് ​സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ച്‌ സൂ​ച​നാ​സ​മ​രം ന​ട​ത്തും. നടപടി കൈക്കൊണ്ടില്ലെങ്കിൽ സെ​പ്റ്റം​ബ​ര്‍ 14 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കു​മെ​ന്നു സം​സ്ഥാ​ന സ്വ​കാ​ര്യ ബ​സ് ഉ​ട​മ​സ്ഥ​സം​ഘം ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് അ​ഞ്ചു രൂ​പ​യാ​യും മി​നി​മം ബ​സ് ചാ​ര്‍​ജ് പ​ത്തു​രൂ​പ​യാ​യും ഉ​യ​ര്‍​ത്ത​ണ​മെ​ന്നുമുള്ള ആവശ്യങ്ങളോടൊപ്പം സ്റ്റേ​ജ് ക്യാ​രേ​ജു​ക​ള്‍​ക്കു വ​ര്‍​ധി​പ്പി​ച്ച റോ​ഡ് ടാ​ക്സ് പി​ന്‍​വ​ലി​ക്കു​ക, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി​യു​ടെ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രി​ക, ഇ​ന്‍​ഷ്വ​റ​ന്‍​സ് പ്രീ​മി​യം വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്കു​ക, 140 കി​ലോ​മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ ദൈ​ര്‍​ഘ്യ​മു​ള്ള സ്വ​കാ​ര്യ ബ​സ് പെ​ര്‍​മി​റ്റു​ക​ള്‍ റ​ദ്ദു​ചെ​യ്ത ന​ട​പ​ടി പി​ന്‍​വ​ലി​ക്കു​ക തുടങ്ങിയവയും ബസ് ഉടമകൾ ഉന്നയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button