തിരുവനന്തപുരം : ഏറ്റവും ക്രൂരമായ രീതിയിലാണ് ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെട്ടതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്‍ലി. രാജേഷിന്‍റെ വീട് സന്ദർശിച്ച ശേഷം ശ്രീകാര്യം കല്ലമ്പള്ളിയിൽ നടക്കുന്ന അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ജയ്റ്റ്ലി.
രാജ്യത്തിന്റെ ശത്രുക്കള്‍ പോലും ഇത്തരം കൊലപാതകങ്ങള്‍ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സര്‍ക്കാരിന്റെ ശ്രദ്ധ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഉന്മൂലനം ചെയ്യുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു. ജെയ്റ്റ്ലിക്കൊപ്പം ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനും മുന്‍ പ്രസിഡന്‍റ് വി.മുരളീധരനും അനുഗമിച്ചു.
Post Your Comments