ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 9ന്
അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോക്ടര്‍ ഹര്‍ഷ വര്‍ദ്ധനും സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയും രാവിലെ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉടന്‍ ആശുപത്രിയിലെത്തും.
നിലവില്‍ അദ്ദേഹം വിദഗ്ദ്ധ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍ഡിഎ സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായിരുന്നു ജെയ്റ്റ്‌ലി. ആരോഗ്യ സ്ഥിതി തൃപ്തികരമല്ലാത്തതിനാല്‍ അദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ഭരണപരമായ ചുമതലകളും അദ്ദേഹം ഏറ്റെടുത്തിരുന്നില്ല.
Post Your Comments