ലോകമുണ്ടായ കാലഘട്ടം മുതല്‍ അഞ്ച് കൂട്ടനാശവംശങ്ങളാണ് ഇതുവരെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആറാമത്തെ കൂട്ടനാശവംശം എന്നാണെന്നാണ് ഇപ്പോഴത്തെ ചർച്ചകൾ. എന്നാൽ അടുത്ത 20 വര്‍ഷത്തിനകം മനുഷ്യരുള്‍പ്പെടെ എല്ലാവരും ഈ നാശം നേരിടേണ്ടിവരുമെന്നാണ് സൂചനകൾ. പ്രൊസീഡിംഗ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മുക്കു ചുറ്റിലുമുള്ള ജീവിവര്‍ഗങ്ങള്‍ ഒന്നൊന്നായി അപ്രത്യക്ഷമാകുന്നുണ്ട്. ഇതുപക്ഷേ അധികമാരും ശ്രദ്ധിക്കുന്നില്ല. ഒരുകാലത്ത് ഭൂമിയിലുണ്ടായിരുന്ന മൊത്തം മൃഗങ്ങളില്‍ 50 ശതമാനവും ഇപ്പോള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. വമ്പന്‍ ജീവികള്‍ ഇല്ലാതാകുന്നതോടെ അവയുടെ നിഴല്‍ പറ്റി ജീവിക്കുന്ന ചെറുജീവികള്‍ എളുപ്പത്തില്‍ നശിക്കാവുന്ന അവസ്ഥയിലേക്കെത്തും. ഇത്തരത്തില്‍ പ്രാദേശികമായുണ്ടാകുന്ന നാശങ്ങളാണ് ‘ജീവശാസ്ത്രപരമായ ഉന്മൂലന’ത്തിലേക്ക് ഭൂമിയെ നയിക്കുന്നതെന്നും പഠനം പറയുന്നു. പരിസ്ഥിതി നാശം തടയുക എന്നത് മാത്രമാണ് ഇനിയൊരു കൂട്ടനാശവംശം തടയാന്‍ ചെയ്യാവുന്ന പ്രധാനകാര്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments