Latest NewsKeralaNews

ബംഗാളിയ്ക്കൊപ്പം കഴിയാന്‍ സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഗിരിജയെക്കുറിച്ച് നാട്ടുകാരനായ ജയചന്ദ്രന്‍ മൊകേരി: ഒപ്പം മാറുന്ന കേരളത്തെക്കുറിച്ചും

കോഴിക്കോട്വീടുപണിയ്ക്ക് വന്ന ബംഗാളിയോടൊപ്പം ജീവിക്കാന്‍ സ്വന്തം ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തിയെന്ന വാര്‍ത്ത കേരളം നടുക്കത്തോടെയാണ് കേട്ടത്. മൊകേരി സ്വദേശിനിയായ ഗിരിജയാണ് മാതാവിനും ബംഗാള്‍ സ്വദേശിയായ പരിമള്‍ കുമാറിനും ഒപ്പം ചേര്‍ന്ന് ഭര്‍ത്താവ് ശ്രീധരനെ കൊലപ്പെടുത്തിയത്. സംഭവത്തിന്റെ നടുക്കംനാട്ടുകാരന്‍ കൂടിയായ അധ്യപകനും എഴുത്തുകാരനുമായ ജയചന്ദ്രന്‍ മൊകേരി ഫേസ്ബുക്കില്‍ പങ്കുവച്ചു.

തന്റെ നാട്ടുകാർ അത്ഭുതവും സങ്കടവും ദ്വേഷ്യവും കൊണ്ട് മിണ്ടാട്ടം മുട്ടിപ്പോയ വാർത്തയായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. ശ്രീധരന്‍ കണ്ട് പരിചയമുള്ള ആളാണ്. അന്നെന്ന്‍ പണിയെടുത്ത് ജീവിതം കഴിച്ചിരുന്ന ഒരു സാധുമനുഷ്യനായിരുന്നുവെന്നും ജയചന്ദ്രന്‍ ഓര്‍മ്മിക്കുന്നു.

പണ്ടൊക്കെ പുരുഷന്മാർ വീട്ടിലില്ലെങ്കിലും സ്ത്രീകൾക്ക് തനിച്ചു താമസിക്കാൻ കഴിയുന്ന അന്തരീക്ഷം നാട്ടിൻ പുറങ്ങളിൽ ഉണ്ടായിരുന്നു . ഇന്ന് ഗ്രാമങ്ങളിൽ നിറയെ നാട്ടുകാരേക്കാളും അപരിചിതരാണ് . ഭയം നിഴൽ പരത്തുന്ന വീഥികൾ ഗ്രാമങ്ങളിൽ പിറക്കുന്നുണ്ട് .ക്രിമിനൽ സ്വഭാവം സ്ത്രീകളിലും വല്ലാതെ കൂടിവരുന്നുണ്ടെന്നും സമീപ ദിവസങ്ങളില്‍ കേരളത്തില്‍ നടന്ന സമാന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു.

മാലദ്വീപില്‍ അധ്യാപകനായി ജോലി നോക്കവേ കള്ളക്കേസില്‍ കുടുങ്ങി എട്ടുമാസത്തോളം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നയാളാണ് കോഴിക്കോട് സ്വദേശിയായ ജയചന്ദ്രന്‍ മൊകേരി. ഒരു വിദ്യാര്‍ഥി നല്‍കിയ പരാതി വളച്ചൊടിച്ച് അദ്ദേഹത്തെ കുടുക്കുകയായിരുന്നു. വിദ്യാര്‍ഥിയുടെ വീട്ടുകാര്‍ പരാതി പിന്‍വലിച്ചിട്ടും കടുത്ത ശരീയത്ത് നിയമം നിലനില്‍ക്കുന്ന രാജ്യത്ത് മാസങ്ങളോളം ജയചന്ദ്രന് ജയിലില്‍ കഴിയേണ്ടി വന്നു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ നാട്ടുകാർ അത്ഭുതവും സങ്കടവും ദ്വേഷ്യവും കൊണ്ട് മിണ്ടാട്ടം മുട്ടിപ്പോയ വാർത്തയായിരുന്നുവത് ! രണ്ടുനാൾ മുൻപ് നാട്ടുകാരിയായ ഗിരിജ എന്ന സ്ത്രീയും അവളുടെ അമ്മ ദേവിയും ഒരു ബംഗാളിയും കൂടി ഒരാളെ വകവരുത്തിയ സംഭവം . കൊല്ലപ്പെട്ടത് ഗിരിജയുടെ ഭർത്താവ് ശ്രീധരൻ . ബംഗാൾ സ്വദേശിയായ പി . കെ എന്നറിയപ്പെടുന്ന പരിമൾ കുമാറുമായുള്ള ഗിരിജയുടെ അടുപ്പമാണ് ശ്രീധരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കേൾക്കുന്നു .

ശ്രീധരൻ എനിക്ക് കണ്ടു പരിചയമുള്ളയാളാണ് . കൂലിപ്പണിയെടുത്ത് അന്നന്നത്തെ അന്നം ഉണ്ടാക്കാൻ പാടുപെടുന്ന ഒരു സാധുമനുഷ്യൻ . പി . കെ എന്ന ആളെയും കണ്ടിട്ടുണ്ട് . കാഴ്ചയിൽ ഒരു പാവത്താൻ . അയാളിൽ ഒരു കൊലയാളി ഉണ്ടെന്നു തോന്നിയില്ല . അല്ലെങ്കിലും കാഴ്ചക്കപ്പുറമല്ലേ ശരിയായ സത്യങ്ങൾ …

രണ്ടു കാര്യങ്ങളാണ് പ്രത്യേകതകളായി തോന്നിയത് .ആദ്യമായിട്ടാണ് ഒരു കൊലപാതകക്കേസിൽ നാട്ടിൽതന്നെയുള്ള രണ്ടു സ്ത്രീകളുടെ പങ്കുണ്ടാകുന്നത് ; മറ്റൊന്ന് ഇക്കാര്യത്തിലുള്ള ഒരു ബംഗാളിയുടെ റോളാണ്. ബംഗാളി എന്ന സാമാന്യ വിളിപ്പേരിനപ്പുറം എവിടെയെന്നോ എന്തെന്നോ അറിയാത്ത ആൾക്കാരുമായി ഗിരിജയെപ്പോലെ ചില സ്ത്രീകൾക്ക് തോന്നുന്ന അടുപ്പം ഇനിയും പലതരം ദുരിതങ്ങൾ ഇവിടെ സൃഷ്ടിച്ചേക്കാം . കുറച്ചുകാലം മുൻപ് ഒരു യുവതി ഒരു ബംഗാളിയോടൊപ്പം ഒളിച്ചോടുകയും അവിടുത്തെ കാര്യങ്ങൾ അതിദയനീയമായി അനുഭവിച്ചശേഷം എങ്ങനെയോ രക്ഷപ്പെട്ടെത്തിയ വാർത്തയും കേട്ടിരുന്നു . ഇവിടെ വരുന്ന മറുനാടൻ തൊഴിലാളികളിൽ വളരെ നല്ലവരുണ്ട് . എന്നാൽ അക്കൂട്ടത്തിൽ പക്കാ ക്രിമിനലുകളും ഉണ്ടെന്നകാര്യം ഇനിയും ഗൗരവമായി മലയാളികൾ കണക്കിലെടുത്തില്ലെന്ന് തോന്നുന്നു.

ബംഗ്ളാദേശിൽ നിന്നും കൊലപാതകങ്ങളും കവർച്ചയും നടത്തി അയൽരാജ്യങ്ങളിലേക്ക് നാടുവിടുന്ന സ്വന്തം ആൾക്കാരെക്കുറിച്ച് എന്നോട് ചില ബംഗ്‌ളാദേശികൾ പറഞ്ഞതോർക്കുന്നു . പണ്ടൊക്കെ പുരുഷന്മാർ വീട്ടിലില്ലെങ്കിലും സ്ത്രീകൾക്ക് തനിച്ചു താമസിക്കാൻ കഴിയുന്ന അന്തരീക്ഷം നാട്ടിൻ പുറങ്ങളിൽ ഉണ്ടായിരുന്നു . ഇന്ന് ഗ്രാമങ്ങളിൽ നിറയെ നാട്ടുകാരേക്കാളും അപരിചിതരാണ് . ഭയം നിഴൽ പരത്തുന്ന വീഥികൾ ഗ്രാമങ്ങളിൽ പിറക്കുന്നുണ്ട് !

ക്രിമിനൽ സ്വഭാവം സ്ത്രീകളിലും വല്ലാതെ കൂടിവരുന്നുണ്ട് . ഇയ്യിടെ മാനന്തവാടിയിൽ ആഡംബര ജീവിതം നയിക്കാൻ ഒരു യുവാവിന്റെ ലക്ഷങ്ങൾ തട്ടിയെടുത്തശേഷം അയാളെ കൊലപ്പെടുത്തിയ യുവതി , തളിപ്പറമ്പിലെ കോടികൾ വിലയുള്ള ഒരാളുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച അഭിഭാഷക …..ഈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഇനിയും എത്രപേർ !പുതിയകാലത്ത് മലയാളികളുടെ ജീവിതം ‘എല്ലാതലത്തിലും’ മാറുകയാവണം ! മറ്റെന്തുപറയാൻ !

shortlink

Related Articles

Post Your Comments

Related Articles


Back to top button