കുവൈറ്റ് : കുവൈറ്റില്‍ വിദേശികളുടെ പുതുക്കിയ ചികിത്സാ നിരക്കുകള്‍ പ്രഖ്യാപിച്ചു. നേരത്തെ സൗജന്യമായിരുന്ന പല സേവനങ്ങള്‍ക്കും 50 ദിനാര്‍ വരെ ഫീസ് നിര്‍ബന്ധമാക്കി. സന്ദര്‍ശകര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും ഒക്ടോബര്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ധന ബാധകമാക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.
ആരോഗ്യ ഇന്‍ഷ്വറന്‍സ് അടയ്ക്കുന്നവരും സ്ഥിരതാമസക്കാരുമായ വിദേശികളുടെ പരിശോധനാ ഫീസ് ക്ലിനിക്കുകളില്‍ ഒരു ദിനാര്‍ ഈടാക്കിയിരുന്നത് രണ്ട് ദിനാര്‍ ആയും ആശുപത്രികളില്‍ രണ്ട് ദിനാര്‍ ആയിരുന്നത് അഞ്ച് ദിനാര്‍ ആയും വര്‍ധിയക്കും. ഇതിനു പുറമെ പ്രാഥമിക ലാബ് ടെസ്റ്റുകള്‍ റെഗുലര്‍ എക്‌സ്‌റേ എന്നിവയൊഴികെ എല്ലാ സേവനങ്ങള്‍ക്കും പ്രത്യേക ഫീസ് നല്‍കണം.
ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നവര്‍ ജനറല്‍ വാര്‍ഡ് ഓരോ ദിവസത്തിനും പത്ത് ദിനാര്‍ നല്‍കണം. 30 ദിനാര്‍ ആണ് പ്രതിദിന ഐ.സി.യു ഫീസ്. നിലവില്‍ ഐ.സി.യുവിവും ജനറല്‍ വാര്‍ഡിനും സൗജന്യമായി ലഭിക്കുന്ന സേവനങ്ങള്‍ക്കാണ് ഇപ്പോള്‍ ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ നിരക്കനുസരിച്ച് സ്വകാര്യ മുറി ലഭിയ്ക്കണമെങ്കില്‍ ഓരോ ദിവസത്തിനും 50 ദിനാര്‍ വീതം നല്‍കുന്നതിനു പുറമെ 200 ദിനാര്‍ കെട്ടിവയ്ക്കുകയും വേണം.
മൂന്ന് ദിവസത്തിന് കൂടുതല്‍ ആശുപത്രിവാസം വേണമെങ്കില്‍ അധികമുള്ള ഓരോ ദിവസത്തിനും 10 ദിനാര്‍ വീതം നല്‍കണം. ജനറല്‍ വാര്‍ഡിലെ താമസത്തിന് 150 ദിനാര്‍ കെട്ടിവെയ്ക്കുകയും ഓരോ ദിവസത്തിനും 70 വീതം അടയ്ക്കുകയും വേണം. ശസ്ത്രക്രിയകള്‍ മേജര്‍ ആണെങ്കില്‍ 500 ദിനാര്‍ നല്‍കേണ്ടി വരും. മീഡിയം റിസ്‌ക് വിഭാഗത്തില്‍ പെടുന്നതാണെങ്കില്‍ 300 ദിനാര്‍ മൈനര്‍ ആണെങ്കില്‍ 250 ദിനാര്‍ എന്നിങ്ങനെയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക
Post Your Comments