ദുബായ് : പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയെ ജീവപര്യന്തം തടവിന് വിധിച്ചു. ദുബായ് കോടതിയാണ് ഇന്തോനേഷ്യന്‍ യുവതിയ്ക്ക് ശിക്ഷ വിധിച്ചത്.
2014 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ ജോലിക്കെത്തിയ യുവതി താന്‍ വിവാഹിതയാണെന്ന കാര്യം കമ്പനി അധികൃതരോട് മറച്ചുവെച്ചിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കു ശേഷം ഇവര്‍ ഗര്‍ഭിണിയാണെന്ന് ഇവരുടെ സഹപ്രവര്‍ത്തക തിരിച്ചറിയുകയായിരുന്നു.
യുവതിയുടെ താമസ സ്ഥലത്തുള്ള ബാത്ത്റൂമിലാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയേയും കുഞ്ഞിനേയും സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയിലാക്കിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ഇതാണ് കൂടുതല്‍ അന്വേഷണത്തിന് വഴിവെച്ചത്. അന്വേഷണത്തിനൊടുവില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് യുവതി സമ്മതിക്കുകയും ചെയ്തു. കോടതി വിസ്താരത്തിനൊടുവില്‍ ദുബായ് കോടതി യുവതിയ്ക്ക് ജീവപര്വന്തം തടവിന് വിധിക്കുകയായിരുന്നു.
Post Your Comments