ദുബായ് : ഇന്നുമുതല്‍ ദുബായ് മെട്രോ ഭാഗികമായി അടച്ചിടുന്നു . വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമാണ് ദുബായ് മെട്രോ ഭാഗികമായി അടച്ചിടുക. ജുമൈറാ ലെയ്ക്ക് ടവേഴ്സ് സ്റ്റേഷനും എല്‍ബിഎന്‍ ബട്ടൂട്ടാ സ്റ്റേഷനുമിടയിലുള്ള റെഡ് ലൈനാണ് ഭാഗികമായി അടച്ചിടുന്നത്. ജൂലൈ 28 മുതല്‍ ഒക്ടോബര്‍ 14 വരെയുള്ള പത്ത് ആഴ്ച്ച കാലത്തേയ്ക്കാണ് പുതിയ സംവിധാനം.
ഈ രണ്ടു സ്റ്റേഷനുകള്‍ക്കിടയില്‍ മെട്രോ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാനായി ഷട്ടില്‍ ബസ് സര്‍വീസ് നടത്തും. ഈ ഷട്ടില്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തുക വഴി യാത്രക്കാര്‍ക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാമെന്ന് ആര്‍ടിഎ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബസ് ഷട്ടില്‍ സര്‍വീസ് നടത്തുന്നത്. അടച്ചിടുന്നതിന് മുമ്പ് തന്നെ ദുബായ് ആര്‍.ടി.എ സൗജന്യമായി ബസ് സര്‍വീസ് ആരംഭിച്ചു.
ഓട്ടോമാറ്റിക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്കുള്ള അപ്ഗ്രഡേഷന്‍, റെയില്‍ ട്രാക്കിലെ അറ്റകുറ്റപ്പണി, ട്രെയിനുകള്‍ക്ക് ട്രാക്ക് മാറി ഓടാനുള്ള സംവിധാനം എന്നിവയ്ക്കായിട്ടാണ് മെട്രോ റെഡ് ലൈന്‍ അടച്ചിടുന്നത്.
Post Your Comments