UAEGulf

ദുബായിലെ പുതുവർഷ ആഘോഷം : 2.5 ദശലക്ഷം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി

കഴിഞ്ഞ വർഷത്തെ പുതുവത്സരവേളയിലെ കണക്കുകളുമായി താരതമ്യം ചെയ്യുന്ന അവസരത്തിൽ ഈ വർഷം യാത്രികരുടെ എണ്ണത്തിൽ 9.3% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്

ദുബായ് : പുതുവത്സരവേളയിൽ 2.5 ദശലക്ഷം യാത്രികർ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. 2025 ജനുവരി 1-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ദുബായ് മെട്രോ, ദുബായ് ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ്, ദുബായ് ടാക്സി, മറ്റു ഫ്രാൻഞ്ചൈസി ടാക്സി സംവിധാനങ്ങൾ തുടങ്ങിയ എല്ലാ പൊതുഗതാഗത സംവിധാനങ്ങളുടെയും ആകെയുള്ള കണക്കുകൾ പ്രകാരമാണിത്. ഈ കണക്കുകൾ പ്രകാരം 2025-നെ വരവേൽക്കുന്ന വേളയിൽ ആകെ 2,502,474 യാത്രികർ തങ്ങളുടെ യാത്രകൾക്കായി ദുബായിലെ ഇത്തരം പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ പുതുവത്സരവേളയിലെ കണക്കുകളുമായി താരതമ്യം ചെയ്യുന്ന അവസരത്തിൽ ഈ വർഷം യാത്രികരുടെ എണ്ണത്തിൽ 9.3% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 1,133,251 പേരാണ് പുതുവത്സരവേളയിൽ ദുബായ് മെട്രോ ഉപയോഗിച്ചത്. 55,391 പേർ ദുബായ് ട്രാം ഉപയോഗപ്പെടുത്തി. 465,779 പേർ ബസുകളും, 80,066 പേർ ജലഗതാഗത സംവിധാനങ്ങളും ഉപയോഗപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button