ന്യൂയോർക്ക് ; ദിവസേനയുള്ള സജീവ ഉപയോക്താക്കൾ നൂറു കോടിയെന്ന് വാട്സ്ആപ്പ്. 5500 കോടി മെസേജുകളും നൂറു കോടി വീഡിയോകളുമാണ് ഇവരിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. ഔദ്യോഗിക ബ്ലോഗിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
ഉപയോക്താക്കൾക്ക് ആസ്വാദ്യകരവും ഉപയോഗപ്രദവുമായ കൂടുതൽ ഫീച്ചറുകൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തുമെന്നും ജനങ്ങൾ പ്രതീക്ഷിക്കുന്ന സുരക്ഷിതത്വവും ലാളിത്യവും വിശ്വാസ്യതയും നിലനിർത്തുമെന്നും ഇതോടൊപ്പം കമ്പനി ബ്ലോഗിൽ കുറിച്ചു.
Post Your Comments