Latest NewsNewsGulf

ഖത്തറിന്റെ തീവ്രവാദപ്രവർത്തനങ്ങൾ ലോകത്തെ ബോധ്യപ്പെടുത്താൻ പരസ്യങ്ങൾ ശ്രദ്ധേയമാകുന്നു

ദോഹ: ഖത്തറിന്റെ തീവ്രവാദപ്രവർത്തനങ്ങൾ ലോകത്തെ ബോധ്യപ്പെടുത്താൻ പരസ്യങ്ങൾ ശ്രദ്ധേയമാകുന്നു. ഖത്തറിനെതിരെ ടിവി ചാനലില്‍ പരസ്യം നടത്താന്‍ സൗദി മുടക്കിയത് 1,38,000 ഡോളര്‍. മുപ്പത് സെക്കന്‍ഡ് വീതമുള്ള ഏഴ് പരസ്യങ്ങള്‍ക്കാണ് 1,38,000 ഡോളര്‍ നല്‍കിയത്. തീവ്രവാദത്തെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നും മേഖലയിലെ അമേരിക്കന്‍ സഖ്യകക്ഷികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് പരസ്യത്തിന്‍റെ ഉള്ളടക്കം.

ജൂലായ് 23-ന് രാഷ്ട്രീയനേതാക്കളുടെ അഭിമുഖപരിപാടിയായ ചുക്ക് ടോഡിനിടെയാണ് നാല് പരസ്യം വന്നത്. സെക്കന്‍ഡിന് ആയിരം ഡോളര്‍ നിരക്കിലാണ് പരസ്യത്തിന് തുക ഈടാക്കിയത്. ചാനലിലെ വാരാന്ത്യ വാര്‍ത്താ അധിഷ്ഠിത പരിപാടിയാണിത്. അമേരിക്കയിലുള്ള സൗദി അമേരിക്കന്‍ പബ്ലിക് റിലേഷന്‍ അഫയേഴ്സ് കമ്മിറ്റി (എസ്.എ.പി.ആര്‍.എ.സി.) യാണ് പരസ്യ സ്പോട്ടുകള്‍ വാങ്ങിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button