MollywoodLatest NewsCinemaMovie SongsEntertainmentMovie Gossips

തന്‍റെ രക്തം, മുടി, നഖം തുടങ്ങിയവയുടെ സാമ്പിളുകള്‍ ശേഖരിക്കാനുള്ള നീക്കത്തിനെതിരെ നടി ചാര്‍മി ഹൈക്കോടതിയില്‍

 തെലുങ്ക് സിനിമാ മേഖല ഇപ്പോള്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങിയിരിക്കുകയാണ്. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന പൊലീസ് ആരോപണത്തിനെതിരെ നടി ചാര്‍മി ഹൈക്കോടതിയിലേക്ക്. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യല്‍ നടപടികളില്‍ നിന്നും സംരക്ഷണം തേടിയാണ് ചാര്‍മി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
 
തന്റെ രക്തം, മുടി, നഖം തുടങ്ങിയവയുടെ സാമ്പിളുകള്‍ ബല പ്രയോഗത്തിലൂടെ എടുക്കാന്‍ അനുവദിക്കരുതെന്ന് കാട്ടിയാണ് ചാര്‍മി കോടതിയെ സമീപിച്ചത്. അന്വേഷണസംഘത്തിന്റെ തീരുമാനം പൗരാവകാശ ലംഘനമാണെന്ന് നടി ചൂണ്ടിക്കാട്ടുന്നു.
 
ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമ്പോള്‍ അഭിഭാഷകനെ കൂടെ കൊണ്ടുപോകാന്‍ അനുവദിക്കണമെന്നും ചാര്‍മി ആവശ്യപ്പെട്ടു. കേസില്‍ നടക്കുന്ന മാധ്യമ വിചാരണ തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നും നടി കുറ്റപ്പെടുത്തി. അവിവാഹിതയായ നടിയാണ് താന്‍. ഇത്തരം കള്ളകേസുകള്‍ തന്‍റെ ഭാവിയെ ദോഷമായി ബാധിക്കുമെന്നും താരം പറയുന്നു.
 
ചാര്‍മി അടക്കം 12 തെലുങ്ക് താരങ്ങള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ചയാണ് പുറത്ത് വന്നത്. ചാര്‍മിക്ക് പുറമെ രവി തേജ, പുരി ജഗന്നാഥ്, മുമൈദ്ഖാന്‍, നന്ദു തുടങ്ങിയ താരങ്ങള്‍ക്കും തരുണ്‍, നവ്ദീപ്, ശ്രീനിവാസ റാവു, താനിഷ് എന്നിവര്‍ക്കും തെലങ്കാന എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. നടി കാജള്‍ അഗര്‍വാളിന്റെ മാനേജറും മയക്കുമരുന്ന് കേസില്‍ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button