ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടികൊണ്ടുപോയ ഇന്ത്യക്കാരെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ഇറാഖ്. 39 ഇന്ത്യക്കാരെയാണ് ഭീകരര്‍ തട്ടികൊണ്ടു പോയത്. കാണാതായ ഇന്ത്യക്കാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ലെന്നും ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ഇഷെയ്ക്കര്‍ അല്‍ ജഫ്‌രി അറിയിച്ചു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാഖില്‍ നിന്നും കാണാതായ ഇന്ത്യക്കാരുടെ കാര്യത്തില്‍ ഞങ്ങള്‍ക്കും ആശങ്കയുണ്ടെന്ന് ഇബ്രാഹിം അല്‍ ഇഷെയ്ക്കര്‍ അല്‍ ജഫ്‌രി. ഇപ്പോള്‍ അവര്‍ മരിച്ചോ, ജീവിച്ചിരിപ്പുണ്ടോ എന്നു ഞങ്ങള്‍ക്കറിയില്ല. അവരെ കണ്ടെത്താനുള്ള ശ്രമമങ്ങള്‍ തുടരുകയാണ്. ഞങ്ങളുടെ കഴിവിന്റെ പരമാവാധി ഉപോയഗിച്ച് അവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അല്‍ ജഫ്‌രി അറിയിച്ചു. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയതാണ് അല്‍ ജഫ്‌രി. 2014 ജൂണ്‍ 17നാണ് 39 ഇന്ത്യക്കാരെ ഇറാഖില്‍ കാണാതായെന്ന് വിവരം ലഭിക്കുന്നത്
Post Your Comments