കൊച്ചി: കോഴവിവാദത്തിൽ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ. പാർട്ടിയിൽ കോഴയാരോപണത്തിൽ ഏതെങ്കിലും അവിഹിതം നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുക്കണമെന്ന് സുരേഷ്‌ഗോപി പറയുന്നു. പാർട്ടിക്ക് നടപടിയെടുക്കാനുള്ള കെൽപ്പുണ്ട്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന തല നേതാക്കൾ ആണെങ്കിൽ പോലും സംഭവത്തിൽ ഉൾപെട്ടിട്ടുണ്ടെങ്കിൽ അന്വേഷിക്കണം. അഥവാ ആരേലും കുടുക്കിയതാണേൽ അതും അന്വേഷിക്കണമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിൽ അഴിമതിക്ക് വർഷങ്ങളുടെ ചരിത്രമുണ്ട്. അത് തെളിയട്ടെ എന്നും ജനഹിതം മാത്രമേ നടപ്പിലാകുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments