ദോഹ: ഉപരോധം നീക്കാന്‍ ഏത് തരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ തമിം ബിന്‍ ഹമദ് അല്‍ താനി. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചർച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തർ അമീർ അറിയിച്ചു. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കുന്നതായിരിക്കണം പരിഹാര നിര്‍ദേശങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
അദ്ദേഹം ഒരു ടെലിവിഷന്‍ പ്രസംഗത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഖത്തറിന് മേല്‍ ജൂണ്‍ 5ന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ഇതാദ്യമായാണ് അമീര്‍ പ്രതികരിക്കുന്നത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് ഖത്തറിനെതിരായ പ്രചാരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. മുമ്പില്ലാത്തവിധം രാജ്യത്തെ ലക്ഷ്യമിട്ട് പ്രചാരണങ്ങള്‍ നടക്കുകയാണ്. വിഷയത്തില്‍ ഇടപെട്ട കുവൈറ്റ്, അമേരിക്ക, തുര്‍ക്കി, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
Post Your Comments