അഞ്ചാമത്തെ വയസിൽ കുടുംബത്തെ പോറ്റാനായി താറാവിനെയും പന്നിയെയും വളര്‍ത്തിയ പെൺകുട്ടിയുടെ പിറകിൽ ഇന്ന് ക്യൂ നിൽക്കുന്നത് സാംസങും ആപ്പിളും ഉൾപ്പെടെയുള്ള വൻകിട മൊബൈൽ കമ്പനികൾ. ചൈനാക്കാരി ഷൗ കൂംഗ്ഫെയാണ് കഥയിലെ താരം. ഇല്ലായ്മയിൽ നിന്നും വളർന്നുവന്ന കൂംഗ്ഫെയുടെ ഇപ്പോഴത്തെ ആസ്തി ഏകദേശം 50,000 കോടി രൂപയ്ക്ക് മുകളിലാണ്.
മതിയായ വിദ്യാഭ്യാസം പോലും നേടാന്‍ ജീവിതദുരിതം കുംഗ്ഫെയെ സമ്മതിച്ചില്ല. കുടുംബത്തെ നോക്കാൻ പതിനാറ് വയസുമുതലാണ് വാച്ചുകളുടെ ലെന്‍സ് ഉണ്ടാക്കുന്ന ഫാക്ടറിയില്‍ ജോലി ചെയ്യാൻ തുടങ്ങിയത്. തുടർന്ന് ആറു വര്‍ഷത്തോളം കഴിഞ്ഞപ്പോഴാണ് സ്വന്തമായി ഒരു ബിസിനസിനെ കുറിച്ച് കുംഗ്ഫെ ചിന്തിച്ചത്. അതുവരെ തൊഴിലില്‍ നിന്നും സമ്പാദിച്ചതും സൂക്ഷിച്ചു വെച്ചിരുന്നതുമെല്ലാം ഉപയോഗിച്ച് പ്രവര്‍ത്തി പരിചയമുള്ള വാച്ചുകളുടെ ലെന്‍സ് ഉണ്ടാക്കല്‍ കമ്പനിയാണ് തുറന്നത്. പിന്നീടായിരുന്നു കുംഗ്ഫെ മൊബൈല്‍ ഫോണുകളുടെ ഗ്ളാസ്കവര് നിര്‍മ്മാണത്തിലേക്ക് ബിസിനസില്‍ ഒരു മാറ്റം കൊണ്ടുവന്നത്. പിന്നീട് വിജയത്തിന്റെ നാളുകളായിരുന്നു. തുടക്കത്തില്‍ കുംഗ്ഫെയെ തേടിയെത്തിയത് മോട്ടോറോള ആയിരുന്നു. പിന്നാലെ എച്ച്ടിസിയും എത്തി. പിന്നീട് നോക്കിയയും, സാംസങും, ആപ്പിളും കുങ്ഫെയുടെ കരാറുകാരായി. ചൈനയില്‍ ഉടനീളമായുള്ള 32 ഫാക്ടറികളിലായി 74,000 പേർക്കാണ് ഇവർ ജോലി നൽകിയിരിക്കുന്നത്.
Post Your Comments