Latest NewsNewsDevotional

ബുധനാഴ്ച മഹാലക്ഷ്മി ദേവി മന്ത്രം ജപിച്ചാൽ; അറിയേണ്ട കാര്യങ്ങൾ

(ഓം ശ്രീം അഖണ്ഡസൗഭാഗ്യ ധാന്യ സമൃദ്ധിo ദേഹി ദേഹി നമഃ )

ദേവിയെ പൂജിക്കുമ്പോള്‍

ഭാഗ്യമന്ത്രമായ ഓം ശ്രീം അഖണ്ഡ സൗഭാഗ്യ ധാന സമൃദ്ധിം ദേഹി ദേഹി നമ: മന്ത്രം: പേരുപോലെ ഭാഗ്യസിദ്ധിക്കായുള്ള മന്ത്രമാണ് ഇനി പറയുന്നത്. ഹിന്ദുവിശ്വാസപ്രകാരം മഹാലക്ഷ്മിയാണ് ഭാഗ്യത്തിന്റെ ദേവത. അതിനാല്‍ ഭാഗ്യം നേടാന്‍ ദേവി മഹാലക്ഷ്മിയെ പ്രസാദിപ്പിക്കേണ്ടതുണ്ട്. ”ഓം ശ്രീം അഖണ്ഡ സൗഭാഗ്യ ധാന്യ സമൃദ്ധിം ദേഹി ദേഹി നമ:” എന്ന മന്ത്രമാണ് ദേവിയെ പൂജിക്കുമ്പോള്‍ ഉരുവിടേണ്ടത്.

മന്ത്രോച്ചാരണ രീതി:

ബുധനാഴ്ചയാണ് മഹാലക്ഷ്മി മന്ത്രം ഉച്ചരിക്കാന്‍ ഏറ്റവും ഉചിതമായ ദിവസം. പൂജാമുറിക്ക് മുന്നിലിരുന്ന് മന്ത്രം ഉരുവിടാം. മന്ത്രം ഉരുവിടുമ്പോള്‍ പൂജാമുറിയില്‍ നെയ് വിളക്ക് കത്തിച്ചുവെക്കണം. മന്ത്രോച്ചാരണവേളയില്‍ ധൂപം പുകച്ച് ദേവിക്ക് പുഷ്പാര്‍ച്ചന നടത്തുന്നതും മികച്ച ഫലം നല്‍കും. ഓരോ തവണയും രാവിലെ അഞ്ച് പ്രാവിശ്യമെങ്കിലും മന്ത്രം ഉച്ചരിക്കാം. മന്ത്രോച്ചാരണ സമയത്ത് തുളസിമണി മാലയും കയ്യില്‍ കരുതാം. 11 ദിവസങ്ങളിലായി ഈ മന്ത്രം മുറതെറ്റാതെ ഉരുവിടുന്നവര്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യം കൈവരും എന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button