Latest NewsKeralaNews

ഓരോ ദിവസവും വിജയ പ്രതീക്ഷ വര്‍ധിക്കുന്നു ; എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് കടകംപള്ളി

ശബരിമലയല്ല, വികസനമാണ് പ്രധാന ചര്‍ച്ചാ വിഷയമെന്നും കടകംപള്ളി വ്യക്തമാക്കി

കഴക്കൂട്ടം : ഓരോ ദിവസവും വിജയ പ്രതീക്ഷ വളരെയേറെ വര്‍ധിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പശ്ചാത്തലമാണുള്ളതെന്ന് കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍. കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്യുമെന്ന് ഉറപ്പ് പറയുന്നുവെന്നും അദ്ദേഹം പറയുന്നു.

വിജയ പ്രതീക്ഷ വളരേയേറെയുണ്ട്. 110 സീറ്റുമായി എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, എന്‍.എസ്.എസ് അടക്കം എല്ലാ സാമുദായിക വിഭാഗങ്ങളുമായും മുന്നണിക്ക് അടുപ്പമാണുള്ളത്. ശബരിമലയല്ല, വികസനമാണ് പ്രധാന ചര്‍ച്ചാ വിഷയമെന്നും കടകംപള്ളി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button