വ്യാഴം ജാതകത്തിൽ അനുകൂലസ്ഥാനത്താണെങ്കിൽ ഈ ദശാകാലം സർവകാര്യ വിജയവും സമൃദ്ധിയും ചേർന്നതായിരിക്കുമെന്ന് ജ്യോതിഷം പറയുന്നു. പ്രതികൂല സ്ഥാനത്തെങ്കിൽ വിപരീതമായിരിക്കും ഫലം. വ്യാഴദശാകാലത്ത് ശത്രുദോഷം പരിധി കടന്നാൽ പരിഹാരമായി മഹാസുദർശന ഹോമം നടത്താം.
ദോഷപരിഹാരത്തിന് മഹാവിഷ്ണു ഭജനമാണ് പൊതുവായി നിർദേശിക്കപ്പെട്ടിരിക്കുന്ന മാർഗം. മഞ്ഞ നിറം കലർന്ന വസ്ത്രങ്ങൾ അണിയുന്നതും ജന്മനക്ഷത്ര ദിനവും പക്കപിറന്നാളുകൾക്കും വിഷ്ണു ക്ഷേത്ര ദർശനം നടത്തുന്നതും വ്യാഴത്തെ കൂടുതൽ ശുഭകാരകനാക്കുമെന്നാണ് വിശ്വാസം. വ്യാഴാഴ്ച ദിവസങ്ങളിൽ വ്രതത്തോടെ വിഷ്ണു സ്തോത്രങ്ങൾ, സഹസ്രനാമം ഇവ ജപിക്കുന്നതും വിഷ്ണു ക്ഷേത്ര ദർശനം നടത്തുന്നതും ശുഭഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം.
Post Your Comments