ഇസ്ലാമാബാദ്: ചന്ദ്രയാന്‍ 3ന്റെ വിജയത്തില്‍ വൈകി പ്രതികരിച്ച് പാകിസ്ഥാന്‍. ചന്ദ്രയാന്‍ 3ന്റെ വിജയം മഹത്തായ ശാസ്ത്രനേട്ടമാണെന്നും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ കൈയടി അര്‍ഹിക്കുന്നു എന്നും പാക് വിദേശകാര്യ വക്താവ് മുംതാസ് സാറ പ്രതികരിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുംതാസ് സാറയുടെ പ്രതികരണം.
‘അത് മഹത്തായ ശാസ്ത്ര വിജയമാണെന്നു മാത്രമേ പറയാനാവൂ. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ കൈയടി അര്‍ഹിക്കുന്നു’, മുംതാസ് സാറ പറഞ്ഞു. നേരത്തെ, ചന്ദ്രയാന്‍ 3ന്റെ വിജയത്തിനു പിന്നാലെ ലോകരാജ്യങ്ങള്‍ അഭിനന്ദനവുമായി എത്തിയപ്പോഴൊന്നും പാകിസ്ഥാന്‍ പ്രതികരിച്ചിരുന്നില്ല.
അതേസമയം പാക് മാധ്യമങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യമാണ് ചന്ദ്രയാന്റെ വിജയത്തിനു നല്‍കിയത്. ചരിത്രപരമായ വിജയം എന്നാണ് ഡോണ്‍ പത്രം മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടത്. അമേരിക്കയും സോവിയറ്റ് യൂണിയനും ചൈനയും പരാജയപ്പെട്ടിടത്ത് വിജയിച്ച്, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാന്‍ ഇന്ത്യയ്ക്കായെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ വ്യക്തമാക്കി.
Post Your Comments