മുംബൈ ; ഭരത് അരുണിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലനായി നിയമിച്ചു. സച്ചിൻ തെൻഡുൽക്കർ, വി.വി.എസ്.ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവരടങ്ങിയ ബിസിസിഐയുടെ ഉപദേശക സമിതിയാണ് ഇദ്ദേഹത്തെ നിയമിച്ചത്.
മുഖ്യപരിശീലകൻ രവി ശാസ്ത്രിക്കൊപ്പം സഹീർഖാനെ പരിശീലകനായി ബിസിസിഐ ഉപദേശക സമിതി നേരത്തെ നിയമിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ എതിർപ്പുമായി രവി ശാസ്ത്രി രംഗത്തെത്തുകയും ഭരത് അരുണിനെ ബൗളിങ് കോച്ചായി ലഭിക്കണമെന്ന് ബിസിസിഐയെ അറിയിക്കുകയും ചെയ്തു. തുടർന്ന് ശാസ്ത്രിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഉപദേശക സമിതി ഭരത് അരുണിനെ ബൗളിങ് പരിശീലകനായും, സഹീർ ഖാനെ ബൗളിങ് ഉപദേശകനുമായി നിയമിച്ചത്.
Post Your Comments