Latest NewsNewsIndia

എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

 ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ എൻഡിഎ വെങ്കയ്യ നായിഡുവിനെ തെരെഞ്ഞടുത്തു. ഡൽഹിയിൽ നടന്ന ബിജെപിയുടെ പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് സുപ്രധാന തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും വെങ്കയ്യ നായിഡുവുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും പശ്ചിമബംഗാൾ മുൻ ഗവർണറുമായ ഗോപാൽ കൃഷ്ണ ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് തെരഞ്ഞെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button