തൃശൂർ: നടിയെ ആക്രമിച്ച കേസിലെ സംഭവ വികാസങ്ങളിൽ സുരേഷ് ഗോപി എം.പി പ്രതികരിക്കുന്നു. ഇരയെ ഇരയാക്കിയതാരാണെന്ന് ഉറപ്പുണ്ടാകുംവരെ കാത്തു നില്ക്കാൻ കഴിയാത്തത് മലയാള സിനിമയുടെ വൈകല്യമാണോ എന്ന് ആലോചിക്കണമെന്ന് സുരേഷ് ഗോപി തൃശ്ശൂരിലെ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ അഭിപ്രായപ്പെട്ടു. ദിലീപുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരോക്ഷമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയിൽ വിശ്വസിച്ച് മുന്നോട്ട്പോകുന്ന ഒരാൾ ഒരു പൗരന് നേരെ നടക്കുന്ന ആക്രമണത്തെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അത് സാമൂഹികമാധ്യമങ്ങളിലൂടെയും ചോദ്യം ചെയ്യാം. കുറച്ച് ദിവസങ്ങളായി നടക്കുന്ന വിഷയങ്ങളിൽ ഇരയോടപ്പം നിന്ന് കൊണ്ടുതന്നെ തന്നെ ഒരു നിശ്ചയമുണ്ടാകുംവരെ ഒരു പൗരനെ ആക്രമിക്കരുതെന്ന് അദ്ദേഹം പറയുന്നു.
നിയമം നിയമത്തിന്റെ വഴിക്ക് പോകണം. ജനങ്ങൾക്ക് നിയമത്തിന്റെ വഴിക്കാനോ പോകുന്നതെന്ന് അന്വേഷിക്കാനുള്ള ചുമതലയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments