കോഴിക്കോട്: മദ്രസ അവധിയായതിനാൽ കൂട്ടുകാരോടൊപ്പം കളിച്ച ശഷം കുളിയും കഴിഞ്ഞു വരികയായിരുന്ന മാജിദ് എന്ന വിദ്യാർത്ഥിയെയാണ് പ്രതി ഷംസുദ്ദീന്‍ കുത്തി കൊലപ്പെടുത്തിയത്. ക്രിമിനലുകളും മനോരോഗികളും ലഹരി അടിമകളും സ്വവര്‍ഗഭോഗികളുമെല്ലാം തീര്‍ത്ഥാടനകേന്ദ്രത്തിന്റെ മറവില്‍ ഇവിടെ തമ്പടിച്ചിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ബീമാപ്പള്ളിക്കും ഏര്‍വാടിക്കും സമാനമായ അവസ്ഥയാണ് മടുവൂരിലെ ഇസ്ലാമിക ദര്‍ഗകളില്‍ ഒന്നായ മടുവൂര്‍ സി.എം മഖാമും.സ്വവര്‍ഗരതിക്ക് വിസമ്മതിച്ചതിനാലാണ് എട്ടാംക്ലാസുകാരനായ മാജിദിനെ പട്ടാപ്പകല്‍ കുത്തിക്കൊന്നത്.
ചെറിയ കത്തികൊണ്ടുള്ള ആക്രമണത്തില്‍ ശ്വാസകോശത്തിനേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്, മറ്റുകുട്ടികളെ കയറി പിടിച്ചെങ്കിലും അവർക്ക് കുതറിയോടാൻ കഴിഞ്ഞു. നിരവധി ക്രിമിനലുകളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. എന്നാല്‍, ഇവരെ നിരീക്ഷിക്കാനോ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാതിരിക്കാനോ ആവശ്യമായ കവാടങ്ങളോ സുരക്ഷജീവനക്കാരോ ഇവിടെയില്ല. ഈ സ്ഥാപനങ്ങളിലൊന്നിലും സി.സി.ടിവിപോലുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടില്ല.
മഖാംപരിസരത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രാദേശിക നേതൃത്വങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്.സമീപത്ത് താമസിക്കുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരാണ് മാജിദിനെ ആശുപത്രിയിലെത്തിച്ചത്. മാജിദ് അടക്കമുള്ളവര്‍ താമസിക്കുന്ന ജൂനിയര്‍ ദഅ്വ ഹോസ്റ്റലില്‍ രാത്രി താമസിക്കാന്‍ ഷംസുദ്ദീന്‍ ശ്രമിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല എന്നാണു പുറത്തു വരുന്ന വിവരങ്ങൾ. മാഹിയില്‍ മുസ്ലിയാരായി ജോലി ചെയ്യുന്ന മമ്മൂട്ടിയുടെ മൂത്ത മകനാണ് മാജിദ്.
Post Your Comments