![gavel-dreamstime](/wp-content/uploads/2017/07/gavel-dreamstime_1437513.jpg)
അബുദാബി: തൊഴിലുടമയെ തട്ടിക്കൊണ്ടുപോയ കേസില്‍ കോടതി വിധി പറഞ്ഞു. അഞ്ച് പ്രവാസികളാണ് കേസില്‍ ഉള്‍പ്പെട്ടത്. പ്രതികള്‍ക്ക് 15 വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. ബിസിനസ്സുകാരനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുകയായിരുന്നു. അറബ് മനുഷ്യനെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടാന്‍ ശ്രമിച്ചത്.
ഉടമയെ അയാളുടെ തൊഴിലാളികള്‍ തന്നെയാണ് തട്ടിക്കൊണ്ടുപോയത്. ജോലിസ്ഥലത്തുനിന്നുതന്നെയാണ് അക്രമം നടന്നത്. അല്‍ ദഫ്രയിലുള്ള കസ്ട്രക്ഷന്‍ നടക്കുന്ന കെട്ടിടത്തില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്.
മറ്റൊരാള്‍ വഴി പണം എത്തിക്കാമെന്ന് പറഞ്ഞ തൊഴിലുടമ സൂത്രത്തില്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് മൊബൈല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് ഇവരെ കണ്ടുപിടിക്കുകയായിരുന്നു.
Post Your Comments